മണിമല: പുലിക്കല്ല് കെജെ ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ വാർഷിക ആഘോഷവും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപെടുത്തി നിർമിച്ച ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനവും രക്ഷാകർതൃ സമ്മേളനവും യാത്രയയപ്പും സംയുക്തമായി നടത്തി.
ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പൊങ്ങനാംതടത്തിൽ അധ്യക്ഷത വഹിച്ചു. ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗം സുനി വർഗീസ്, ജേക്കബ് കുരുവിള, ഹെഡ്മിസ്ട്രസ് പി.എസ്. മിനിമോൾ, സാബു തോമസ്, ബാബു ജോസഫ്, സനുഷ സനിൽ, ബിജു ജേക്കബ്, ലിജി ആന്റണി, സാജൻ ആന്റണി, മറിയാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വാർഷികവും രക്ഷാകർതൃ സമ്മേളനവും
11:57 PM Feb 03, 2023 | Deepika.com