ചങ്ങനാശേരി: സംസ്ഥാന ബഡ്ജറ്റില്‍ ചങ്ങനാശേരി മണ്ഡലത്തിന് 77 കോടി രൂപയുടെ പദ്ധതി ലഭിച്ചതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. വടക്കേക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നാലുകോടി രൂപയും ചങ്ങനാശേരി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 3.5കോടി രൂപയും കുറിച്ചി പഞ്ചായത്തിലെ കോയിപ്രംമുക്ക് മുതല്‍ കല്ലുകടവ് ബാങ്ക്പടി ചാലച്ചിറ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നവീകരണത്തിന് 1.5കോടി രൂപ, പായിപ്പാട് തൃക്കൊടിത്താനം പഞ്ചായത്തുകളെ ചങ്ങനാശേരി നഗരസഭയുമായി ബന്ധിപ്പിക്കുന്ന വേഷ്ണാല്‍ നാല്പ്പാതി റോഡ് നവീകരിക്കുന്നതിനുമായി ഒരുകോടി രൂപയും ബജറ്റ് തുകയില്‍ ഉള്‍പ്പെടുന്നു. ഇവയുടെ പ്രാരംഭ നടപടികള്‍ക്കായി ഈ തുകയുടെ 20 ശതമാനം ബജറ്റില്‍ വകയിരുത്തി.
കുന്നങ്കരി കുമരങ്കരി
പറാല്‍
റോഡിന് ഒമ്പതുകോടി
കുന്നങ്കരി കുമരങ്കരി പറാല്‍ ചങ്ങനാശേരി റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നവീകരിക്കുന്നതിന് ഒമ്പതുകോടി, ചങ്ങനാശേരി ജുഡീഷ്യല്‍ ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിന് അഞ്ച് കോടി, ഹോമിയോ കോളജ് കുറിച്ചി പാലം പുനര്‍നിര്‍മ്മാണത്തിന് രണ്ട് കോടി, കുറിച്ചി ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം ഒമ്പതു കോടി എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.
അഞ്ജു ബോബി
ജോര്‍ജ്
റോഡ് നിര്‍മ്മാണത്തിന്
മൂന്നുകോടി
ചീരഞ്ചിറ അഞ്ജു ബോബി ജോര്‍ജ് റോഡ് നിര്‍മ്മാണത്തിന് മൂന്നുകോടി, മാമ്മൂട് കൊച്ചുറോഡ് പാലമറ്റം റോഡ് പുനര്‍നിര്‍മ്മാണത്തിന് മൂന്നു കോടി, ചങ്ങനാശേി ഏഴാം മൈല്‍ സിഡബ്യു റോഡ് ടു മല്ലപ്പള്ളി റോഡ് ബിഎം ബിസി നവീകരണത്തിന് അഞ്ചുകോടി, ചങ്ങനാശേരി ആയൂര്വേദാശുപത്രിക്കു പുതിയ കെട്ടിടത്തിന് അഞ്ചുകോടി, ചങ്ങനാശേരി ഹോമിയോ ആശുപത്രിക്കു പുതിയ കെട്ടിടത്തിന് ഏഴുകോടി, പായിപ്പാട് മാമ്മൂട് റോഡ് 0/ 000 മുതല്‍ 6/ 638 വരെ ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നവീകരണത്തിന് ഏഴുകോടി, ചങ്ങനാശേരി മാര്‍ക്കറ്റ് റോഡ് 0/ 000 മുതല്‍ 0 / 550 വരെ ബിഎം ആൻഡ് ബിസി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തല്‍, ഓട നിര്‍മ്മാണം, അനുബന്ധ പ്രവൃത്തികള്‍ എന്നിവയ്ക്ക് രണ്ടുകോടി, കുറിച്ചി കാലായിപ്പടി കരീലക്കുഴി മാളികപ്പടി കുറുപ്പന്കുന്ന് സെന്റ് ജോര്‍ജ് കുരിശുകവല ചക്കച്ചേരിപ്പടി റോഡ് 0/000 മുതല്‍ 3/000 വരെയും 6/500 മുതല്‍ 8/100 വരെയും ബി എം ആൻഡ് ബിസി നിലവാരത്തില്‍ നവീകരണത്തിന് ഏഴുകോടി തുടങ്ങിയ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചു.
സംസ്ഥാന ബജറ്റ്: ചങ്ങനാശേരിക്ക് 77 കോടിയുടെ പദ്ധതി
11:57 PM Feb 03, 2023 | Deepika.com