വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവിനു മർദനമേറ്റു
11:55 PM Feb 03, 2023 | Deepika.com
പാറശാല: ചെറുവാരകോണം വാര്‍ഡ് മെമ്പറുടെ ഭർത്താവിനു മർദനമേറ്റതായി പരാതി. മെന്പർ സുധാമണിയുടെ ഭര്‍ത്താവ് വിന്സറി (60) നെയാണ് അയല്‍വാസി മര്‍ദിച്ചത്. വിന്‍സര്‍ ഇപ്പോള്‍ പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വാര്‍ഡിലെ നടപ്പാത നിർമിച്ചശേഷം കരാറുകാരന് ബോര്‍ഡ് സ്ഥാപിക്കാനെത്തിയതോടെയാണ് സമീപവാസി തടസം പറഞ്ഞത്. തുടര്‍ന്ന വാർഡ് മെമ്പര്‍ ഇടപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ അയല്‍വാസി വാര്‍ഡ് മെമ്പറെയും, ഭര്‍ത്താവ് വിന്സറെയും, മര്‍ദിക്കുകയും പിടിവലിക്കിടെ വിന്സറിനു പരിക്കേൽക്കുകയുമായിരുന്നു. സംഭവശേഷം അയല്‍വാസി സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. രാത്രി പതിനൊന്നു മണിയോടെ വീണ്ടും മെമ്പറുടെ വീട്ടിലെത്തി വീട്ടുപകരണങ്ങളും ഗേറ്റും നശിപ്പിച്ചശേഷം അക്രമിയായ അയല്‍വാസി ഒളിവില്‍ പോകുകയായിരുന്നു. വിന്‍സറെ മര്‍ദിച്ച അയല്‍വാസിക്കു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ചെറുവാരകോണം വാര്‍ഡില്‍ കോണ്‍ഗ്രസ്് പ്രതിനിധിയായി മത്സരിക്കുവാന്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യംമൂലം പ്രശ്നങ്ങള്‍ നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു. പാറശാല പോലീസ് മെമ്പറുടെ വീട്ടിലെത്തി സ്ഥലം പരിശോധിച്ചു.