പങ്കാളിയെ കൊലപ്പെടുത്തിയ സംഭവം; യുവാവ് പിടിയിൽ
11:55 PM Feb 03, 2023 | Deepika.com
പേരൂർക്കട: ജീവിതപങ്കാളിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയ യുവാവിനെ തിരുവനന്തപുരത്ത് തമ്പാനൂർ എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊല്ലം സ്വദേശി ആന്റോ സെബാസ്റ്റ്യൻ (37) ആണ് പിടിയിലായത്. നാലുവർഷം മുമ്പാണ് ഇയാൾ കൊല്ലം സ്വദേശിനിയായ സ്ത്രീയുമായി ഒന്നിച്ചു താമസം ആരംഭിച്ചത്. ടാപ്പിംഗ് തൊഴിലാളികൾ ആയിരുന്ന ഇരുവരും കാസർഗോട്ടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയും ആന്റോ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം മൂന്നു ദിവസം ഇതേവീട്ടിൽ തന്നെ ഇയാൾ കഴിഞ്ഞുവന്നു. യുവതിയെ ടാപ്പിംഗിനു കാണാതായതോടെ വീട്ടിൽ തൊഴിലാളികൾ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തിറഞ്ഞത്. വീട്ടിൽനിന്നു വീട്ടിൽനിന്നു അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ട തും ആളുകളിൽ സംശയമുണർത്തി. അപ്പോഴേക്കും ആന്റോ സെബാസ്റ്റ്യൻ തിരുവനന്തപുരത്തുള്ള ഒരു ഹോട്ടലിൽ താമസമാക്കിയിരുന്നു. ബദിയടുക്ക പോലീസ് സ്റ്റേഷനിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.