ചെങ്ങളം: സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ 162-ാമത് മായല്‍ത്തോ പെരുന്നാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും. ഇന്നു വൈകുന്നേരം ആറിനു ചെങ്ങളം സെന്റ് തോമസ് കുരിശിന്‍തൊട്ടിയില്‍ സന്ധ്യാപ്രാര്‍ഥന, 7.15ന് ചെങ്ങളം സെന്റ് തോമസ് കുരിശിന്തൊട്ടിയില്നിന്ന് റാസ ആരംഭിച്ച് കുന്നുംപുറം, ഏനാദി കുരിശിന്തൊട്ടിവഴി പള്ളിയിലേക്ക്. നാളെ രാവിലെ 8.30 ന് വിശുദ്ധ മുന്നിന്മേല് കുര്‍ബാന തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത 11നു പ്രദക്ഷിണം 11.35ന് റാങ്ക് ജേതക്കാള്ക്ക് അവാര്‍ഡ് വിതരണം 11.45ന് പുതിയതായി നിര്‍മിച്ച ഡ്രസിംഗ് റൂമിന്റെ കൂദാശ, 12നു വള്ളംകളിപ്പാട്ട് ഘോഷയാത്ര ഉച്ചകഴിഞ്ഞു ഒന്നിനു കൊടിയിറക്ക്.
പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ.കുര്യന് ജോയി കല്ലുങ്കത്ര, സഹവികാരി ഫാ. പി.റ്റി തോമസ് പള്ളിയമ്പില്‍, വൈസ് പ്രസിഡന്റ് വിജി പീറ്റര്‍ മരുതനാല്‍, ട്രസ്റ്റി ജേക്കബ് തരകന് പറമ്പില്‍, സെക്രട്ടറി കോര.സി. കുന്നുംപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
സെന്റ് തോമസ് യാക്കോബായ പള്ളിയിൽ മായല്‍ത്തോ പെരുന്നാള്‍
11:46 PM Feb 03, 2023 | Deepika.com