കുടമാളൂർ: സീറോ മലബാർ സഭക്കും തനതായ നസ്രാണി പാരന്പര്യത്തിനും അതുല്യ സംഭാവനകൾ നൽകിയ കുടമാളൂർ ദേവാലയം എന്നും വിശ്വാസ ചരിത്രതാളുകളിൽ ഓർമ്മിക്കപ്പെടുമെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ദർശന തിരുനാളിനോടനുബന്ധിച്ച് സുറിയാനി കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്. പരിശുദ്ധ ദെെവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്പോൾ ജീവിത സഹനങ്ങളെ ദൈവത്തിനു കാഴ്ചവയ്ക്കുവാൻ എവർക്കും കഴിയണമെന്നും മാർ കല്ലറങ്ങാട്ട് ഉദ്ബോധിപ്പിച്ചു. തിരുനാളിനോടനുബന്ധിച്ച് ഇന്നലെ വാഹനവെഞ്ചരിപ്പും പ്രസുദേന്തിവാഴ്ചയും നടത്തപ്പെട്ടു.
തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ 5.15നു വിശുദ്ധ കുർബാന ഫാ. ജോയൽ പുന്നശേരി, ഏഴിനു ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് മലങ്കര റീത്തിൽ വിശുദ്ധ കുർബാന ആർപ്പിക്കും. വൈകുന്നേരം അഞ്ചിനു ബിഷപ് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും. 6.30ന് നഗരപ്രദക്ഷിണം. സ്ഥാനവസ്ത്രങ്ങണിഞ്ഞ ദർശസംഖ്യാങ്ങളുടെയും വിവിധ വാദ്യമേളങ്ങളുടേയും അകന്പടിയോടെ കമനീയമായി അലങ്കരിച്ച വീഥികളിലൂടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളുമായി പ്രദക്ഷിണം സെന്റ് ജോസഫ്സ് ചാപ്പൽ ചുറ്റി സെന്റ് മേരീസ് ചാപ്പലിൽ എത്തും. ഫാ. സെബാസ്റ്റ്യൻ പുന്നശേരി സന്ദേശം നൽകും. 8.30നു പ്രദക്ഷിണം പള്ളിയിലെത്തും. തുടർന്ന് കപ്ലോൻ വാഴ്ചയും സമാപനാശിർവാദവും. പ്രധാനതിരുനാൾ ദിനം നാളെയാണ്.
കുടമാളൂര്‍ പള്ളിയില്‍ ഇന്ന്
പുലര്‍ച്ചെ 5.15നു പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഫാ. ജോയല്‍ പുന്നശ്ശേരി. ഏഴിനു വിശുദ്ധ കുര്‍ബാന (മലങ്കര റീത്തില്‍ ) ജോഷ്യാ മാര്‍ ഇഗ്നാത്തിയോസ്. 10നു പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം ഫാ. ആന്റണി കിഴക്കേ വീട്ടില്‍ തുടര്‍ന്നു പഴയ പള്ളി ചുറ്റി പ്രദക്ഷിണം ഫാ. അലോഷ്യസ് വല്ലാത്തറ.
വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന മാര്‍ തോമസ് തറയില്‍ 6.30നു നഗര പ്രദക്ഷണം, ഫാ. ടോണി തത്തക്കാട്ടു പുളിക്കല്‍, ഫാ. സ്മിത്ത് ശ്രാമ്പിക്കല്‍, പ്രസംഗം ഫാ. സെബാസ്റ്റ്യന്‍ പുന്നാശേരി.
കുടമാളൂർ ദേവാലയം എന്നും വിശ്വാസ ചരിത്രത്താളുകളിൽ ഓർമിക്കപ്പെടും: ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്
11:46 PM Feb 03, 2023 | Deepika.com