കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ കാപ്പു ചുമത്തി കരുതല്‍ തടങ്കലിലാക്കി. ആര്‍പ്പൂക്കര വെട്ടൂര്‍ കവല ഭാഗത്ത് ചിറക്കല്‍ താഴെ കെന്‍സ് സാബു (29) നെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്.
ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്കന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ കോട്ടയം വെസ്റ്റ്, തലയോലപ്പറമ്പ്, കുറവിലങ്ങാട് എന്നീ സ്ഥലങ്ങളില്‍ കൊലപാതകശ്രമം, മോഷണം, കവര്‍ച്ച, മയക്കുമരുന്ന് വില്‍പ്പന അടിപിടി, തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
തലയോലപ്പറമ്പില്‍ 92 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേയാണ് കാപ്പ നിയമപ്രകാരം വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്.
കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി
11:46 PM Feb 03, 2023 | Deepika.com