ചിങ്ങവനം: കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. നാട്ടകം ചെട്ടിക്കുന്ന് ഭാഗത്ത് തടത്തില്‍ പറമ്പില്‍ അര്ജുന് പ്രസന്നന് (24)നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഡിസംബര്‍ എട്ടിന് തോമസ് സെബാസ്റ്റ്യനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യസാക്ഷിയായ നിബു തോമസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
പരാതിയില്‍ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു മറ്റു പ്രതികളായ അനന്തു പ്രസന്നന്, റനീഷ് എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളും പോലീസിന്റെ പിടിയിലാകുന്നത്.
എസ്എച്ച് ടി.ആര്. ജിജു, എസ്ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊലപാതകശ്രമ കേസിലെ സാക്ഷിയെ തട്ടിക്കൊണ്ടുപോകല്‍: ഒരു പ്രതികൂടി അറസ്റ്റില്‍
11:46 PM Feb 03, 2023 | Deepika.com