കോട്ടയം: പെട്രോള്‍ ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ അധിക നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് കെടിയുസി മോട്ടോര്‍ തെഴിലാളി യൂണിയന് ആവശ്യപ്പെട്ടു. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് നേരേയുള്ള കനത്ത പ്രഹരമാണ് ഈ വില വര്‍ധനവ്. ഈ വില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില വലിയ തോതില്‍ വീണ്ടും വര്ധിക്കുവാന് ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം പ്രിന്‍സ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ബിനു ചെങ്ങളം, കുര്യന് പി. കുര്യന്, ആര്. രമേശ്, റോയി പുളിമൂടന്‍, അജിമോന്, മാത്തുക്കുട്ടി കോക്കാട്ട്, രതീഷ് രാമന്, എം.എന്‍. രാജു, പി.ആര്. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധം
11:46 PM Feb 03, 2023 | Deepika.com