കടുത്തുരുത്തി: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹകരണത്തോടെ സ്വാശ്രയ സംഘം, കര്‍ഷകദള ഫെഡറേഷന് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ക്കുള്ള കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലന പരിപാടി നടത്തി. കോതനല്ലൂര്‍, കടുത്തുരുത്തി മേഖലകളിലെ ഭാരവാഹികള്‍ക്കായി കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപളളി ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിശീലന പരിപാടി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി സോണല്‍ ഡയറക്ടര്‍ ഫാ. തോമസ് ചാമക്കാല അധ്യക്ഷത വഹിച്ചു. പിഎസ്ഡബ്ല്യുഎസ് പ്രോജക്ട് ഓഫീസര്‍ സിബി കണിയാംപടി, പ്രോജക്ട് ഓഫീസര്‍ മെര്‍ലി ജയിംസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
സോണല്‍ കോ-ഒാര്‍ഡിനേറ്റര്‍ സാലി ബേബി, ജോണ്സണ് പൂമരത്തില്‍, സി.ജെ. തോമസ്, സാലിമ്മ ജോളി, ലീലാമ്മ മാത്യൂ, ജോയിമോന് കുര്യാക്കോസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കപ്പാസിറ്റി ബില്‍ഡിംഗ് പരിശീലന പരിപാടി
11:43 PM Feb 03, 2023 | Deepika.com