കോതനല്ലൂര്‍: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളിന് കൊടിയേറി.
പ്രധാന തിരുനാള്‍ ഇന്നും നാളെയുമായി ആഘോഷിക്കും. വികാരി ഫാ. ജോസഫ് ഈഴാറത്ത് കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. ഇന്ന് വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ടെസ്വിന്‍, 6.30ന് കോതനല്ലൂര്‍ കുരിശുപള്ളിയിലേക്കു പ്രദക്ഷിണം - ഫാ. സിജോ ആല്പാറയില്, എട്ടിന് ലദീഞ്ഞ്, തുടര്‍ന്ന് പള്ളിയിലേക്കു പ്രദക്ഷിണം, ഒമ്പതിന് പ്രസംഗം - ഫാ. ബിജു തറയില്‍, തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ. അബ്രഹാം പറമ്പേട്ട്. നാളെ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ റാസ - ഫാ. ഫിനില്‍ ഈഴാറാത്ത് സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഒഎസ്ബി വൈദീകരായ ഫാ. ജോസഫ് പുതുപ്പറമ്പില്‍, ഫാ. ജെറി പീടികവെളിയില്‍, ഫാ. ജോണ്‍ താഴപ്പള്ളില്‍, ഫാ. സ്റ്റീഫന്‍ കൊഴിയംപറമ്പത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ. സാബു മാലിത്തുരുത്തേല്‍ തിരുനാള്‍ സന്ദേശം നല്‍കും.
12 ന് പ്രദക്ഷിണം - ഫാ. എബിന് കുന്നപ്പള്ളിയില്‍, തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - റവ. ജോ ബിനോ ചേരിയില്‍ ഒഎസ്ബി. രാത്രി ഏഴിന് മെഗാഷോ.
കോതനല്ലൂര്‍ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളിന് കൊടിയേറി
11:43 PM Feb 03, 2023 | Deepika.com