പക്ഷിപ്പനി: 832 പക്ഷികളെ ദയാവധം ചെയ്തു
10:47 PM Feb 03, 2023 | Deepika.com
കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പനച്ചിക്കാട് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കാവനാടിചിറയില് 670 പക്ഷികളെ ദയാവധം ചെയ്ത് സംസ്കരിച്ചു. രോഗംസ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കുറിച്ചി പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ 162 പക്ഷികളെയും ദയാവധം ചെയ്തു. കോട്ടയം നഗരസഭയിലെ 37, 38 വാര്‍ഡുകളില്‍ പക്ഷികളെ ദയാവധം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകിയും പുരോഗമിക്കുകയാണ്. പനച്ചിക്കാട് കാവനാടിചിറയിലുള്ള സ്വകാര്യ ഫാമിലെ കോഴികളിലാണ് രോഗം സ്ഥിരീകരിച്ചത്. ജനവാസ മേഖലയായതിനാല്‍ പക്ഷിപ്പനി വൈറസിന് അതിവേഗം വകഭേദം ഉണ്ടാകുന്നതിനും പക്ഷികളില്‍നിന്നും അടുത്ത സമ്പര്‍ക്കം മൂലം മനുഷ്യരിലേക്കും രോഗം പടരാന്‍ ഇടയുള്ളതിനാല്‍ മൂന്നു മാസത്തക്ക് രോഗം സ്ഥിരീകരിച്ച മേഖലയില്‍ പക്ഷികളെ വളര്‍ത്തുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകും.