കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിനു നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ട 75 പരിപാടികള്‍ അടങ്ങിയ ആഘോഷങ്ങള്‍ക്ക് ഇതോടെ തുടക്കമാകും. കാഞ്ഞങ്ങാടിന്റെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ മനസിലാക്കി 1948 ജനുവരിയില്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് ദുര്‍ഗ സ്കൂള്‍. കൃഷ്ണ മഹാരാജ് എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ സ്ഥലം വിട്ടുനല്‍കിയത്. 1950 ജനുവരി ഒമ്പതിന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി കെ.മാധവമേനോന് പുതിയ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. എം.സി.നമ്പ്യാരുടെ പത്നി കെ.കല്യാണിയമ്മ ഗാന്ധിജിയുടെ സ്മരണയ്ക്ക് സ്കൂള്‍ മുറ്റത്ത് ഒരു കിണര്‍ നിര്‍മിച്ച് നല്കി. ഇന്ന് അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയായി മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനമായി ഇന്നും പ്രയാണം തുടരുന്നു.
പത്രസമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍, പിടിഎ പ്രസിഡന്റ് വി.ശ്രീജിത്, പ്രിന്‍സിപ്പല്‍ വി.വി.അനിത, മുഖ്യാധ്യാപകന്‍ വിനോദ്കുമാര്‍ മേലത്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് എം.കെ. വിനോദ് കുമാര്‍, മീഡിയ കമ്മിറ്റി ചെയര്മാന് പി.പ്രവീണ്‍ കുമാര്‍, കണ്‍വീനര്‍ കെ.വി.ജയന്, സംഘാടക സമിതി കണ്‍വീനര്‍മാരായ കെ.വിജയകൃഷ്ണന്, വിനോദ് പുറവങ്കര എന്നിവര്‍ സംബന്ധിച്ചു.
ദുര്‍ഗ സ്കൂള്‍ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നാളെ
12:38 AM Feb 03, 2023 | Deepika.com