പേരാവൂർ: പുതുശേരിയിൽ ജോലിക്കിടെ കടന്നൽ കുത്തേറ്റ് തൊഴിലുറപ്പ് ജോലിക്കാരായ ആറു പേർക്കും കൊട്ടിയൂർ ചപ്പമലയില്‍ തേനീച്ചയുടെ കുത്തേറ്റ് 10 പേര്‍ക്കും പരിക്ക്. ചപ്പമലയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പ്രവൃത്തി നടത്തുന്നതിനിടെയാണ് തേനീച്ച കൂട്ടമായെത്തി ആക്രമിച്ചത് .ചപ്പമല സ്വദേശികളായ മാത്യു കാരിമറ്റത്തിൽ (68 ), ലീലാമ്മ കാരിമറ്റത്തിൽ (64), ബിനോയ് കാരിമറ്റത്തിൽ(40), വിഷ്ണു നടുക്കല്ലിങ്കൽ (26), അലീന പൂത്തോട്ടത്തിൽ(25) മകൻ ബെനറ്റ് (മൂന്ന്), അമ്മിണി പൂത്തോട്ടത്തിൽ, മരീന പൂത്തോട്ടത്തിൽ (14), അമൽ പുൽപ്രയിൽ(25 ), കണ്ടപ്പുനം സ്വദേശി മുരുകൻ വക്കത്തറ(49 ) എന്നിവർക്കാണ് കുത്തേറ്റത് . ഇവരെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുശേരിയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.കടന്നൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുറ്റിച്ചി പദ്മിനി (63),ഗന്ധർവൻ കണ്ടിയിൽ അജിത (56) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും
മണപ്പാട്ടി ശോഭ (54), മേരിക്കുട്ടി കൂവപ്പള്ളി(59),ചന്ദ്ര നിവാസിൽ വസന്ത(57) എന്നിവരെ പേരാവൂർ താലൂക്കാസ്പത്രിയിലും പ്രവേശിപ്പിച്ചു.
കടന്നൽ, തേനീച്ച: 16 പേർക്ക് പരിക്ക്
12:35 AM Feb 03, 2023 | Deepika.com