ഏഴിമല ലൂർദ്മാതാ പള്ളിയിൽ തിരുനാൾ ആരംഭിച്ചു
12:35 AM Feb 03, 2023 | Deepika.com
പയ്യന്നൂര്‍: ഏഴിമല ലൂര്‍ദ് മാതാ ദേവാലയത്തിൽ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ മഹോത്സവത്തിന് തുടക്കമായി. വികാരി ഫാ.ബിനോയി മഴവഞ്ചേരികാലായില് കൊടിയേറ്റി.തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഫാ.റോയി നെടുന്താനം കാര്‍മികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ.തങ്കച്ചന് ജോര്‍ജ് കാര്‍മികത്വം വഹിക്കും.നാളെ വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും തൊഴിലുപകരണങ്ങളുടെ ആശിര്‍വാദത്തിനും ഫാ.റോണി പീറ്റര്‍ കാര്‍മികത്വം വഹിക്കും. അഞ്ചിന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്ക് ഫാ.ഡൊമിനിക് ചിറക്കല്‍ പുരയിടം മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്ക് ഫാ.റിന്റോ ചന്ദ്രത്തില്, ഫാ.ആന്‍സില്‍ പീറ്റര്‍, ഹെറാള്‍ഡ് ഗുഡ് ന്യൂസ് സഭാ വൈദികൻ ഫാ.ജോണ്സണ് നെടുംപറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ജാഗരമായ 10ന് വൈകുന്നേരം ആറിന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് നവ വൈദികനായ ഫാ.ഐബല്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം. ഫാ.വിനു കയ്യാനിക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. തിരുനാള്‍ ദിവസമായ 11ന് രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് റവ.ഡോ.ജോയ് പൈനാടത്ത് പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന്,രാത്രി ഏഴിന് കോട്ടയം സുരഭി കമ്യൂണിക്കേഷന്‍സിന്റെ 'കാന്തം' നാടകം .