ശ്രീകണ്ഠപുരം: കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ചുണ്ടപ്പറമ്പ്-വെള്ളാട്- കരുവഞ്ചാല്‍ റോഡിന്റെ നവീകരണത്തിന് ഉടന്‍ ഭരണാനുമതി നല്‍കണമെന്ന് സജീവ് ജോസഫ് എംഎൽഎ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു.
ചുണ്ടപ്പറമ്പ്-വെള്ളാട്-കരുവഞ്ചാല്‍ റോഡിന്റെ നവീകരണത്തിന് 2022-23 ബജറ്റില്‍ 15 കോടി രൂപ പ്രഖ്യാപിക്കുകയും അതിന്റെ 20 ശതമാനം തുക വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെയായി പ്രവർത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടില്ല.
മലയോര മേഖലയിലെ പ്രധാനപ്പെട്ടതും ടൂറിസം വികസനത്തിന് ഏറ്റവും അനിവാര്യവും നിരവധി ജനങ്ങള്‍ക്ക് ആശ്രയവുമായ റോഡ് മെക്കാഡം ടാറിംഗോടെ നവീകരിക്കാന്‍ നിരവധി കാലമായി ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് അവസാനം പ്രഖ്യാപനം വന്നത്.
അടുത്ത ബജറ്റ് ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞ തവണത്തെ പ്രവർത്തിക്ക് പോലും ഭരണാനുമതി നല്കി തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കാത്തത് ഖേദകരമാണെന്നും സജീവ് ജോസഫ് പറഞ്ഞു.
റോഡ് നവീകരണത്തിന് ഭരണാനുമതി നല്‍കണം: സജീവ് ജോസഫ്
12:35 AM Feb 03, 2023 | Deepika.com