കാക്കനാട് : കാക്കനാട്ടെ പോസ്റ്റൽ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിന് 3.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഉമതോമസ് എംഎൽഎ അറിയിച്ചു. പുതിയ കെട്ടിടം നിർമിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് തുക അനുവദിച്ചത്.
നിർമാണ പ്രവൃത്തികൾ പുരോഗമിച്ചുവരുന്നു. സ്കൂളിൽ കംപ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം, പബ്ലിക് അഡ്രസിംഗ് സംവിധാനം എന്നിവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.
പെന്‍ഷന്‍കാർ പഞ്ചദിന
സത്യഗ്രഹം തുടങ്ങി
പറവൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സബ് ട്രഷറിക്കു മുന്നില്‍ പഞ്ചദിന സത്യഗ്രഹ സമരം ആരംഭിച്ചു. സമാശ്വാസ, പെന്ഷന് കുടിശിക അനുവദിക്കുക, മെഡിസിപ്പിലെ അപാകതകള്‍ പരിഹരിക്കുക എന്നിവ ഉന്നയിച്ചാണ് സമരം. സി. ചന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.എല്‍. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ടി.പി. ഹരൂണ്‍, കെ.എ. ബീന സെബാസ്റ്റ്യന്‍, പി.പി. രാജീവ്, ചന്ദ്രമതി, എം. കുട്ടപ്പന്, ടി.ആര്. ശശിധരന്, കെ.എം. ഹംസ, ശശികല, മണി, ഹരിഹരന്, കെ.കെ. പ്രദീപ്, പി.പി. ദേവസി തുടങ്ങിയവര്‍ സംസാരിച്ചു.
കാക്കനാട്ടെ ബോസ്റ്റൽ സ്കൂൾ നവീകരണത്തിന് 3.3 കോടി
12:25 AM Feb 03, 2023 | Deepika.com