തന്റെ സിനിമയില്‍ ബിനാലെ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ലാല്‍ ജോസ്
12:25 AM Feb 03, 2023 | Deepika.com
കൊച്ചി: ആദ്യ ബിനാലെക്കു ശേഷം ചെയ്ത സിനിമകളില്‍ അറിഞ്ഞോ അറിയാതെയോ ബിനാലെയുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്ന് സംവിധായകന് ലാല്‍ ജോസ്. അതുകൊണ്ട് "ബിനാലെ ഡയറ്കടര്‍' എന്ന് പരിഹാസവും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. "പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന സിനിമയിലെ അവസാന ഷോട്ട് ബിനാലെയില്‍ ഉണ്ടായിരുന്ന ഒരു ഇന്‍സ്റ്റലേഷന്റെ പ്രചോദനത്തില്‍ നിന്നുണ്ടായതാണെന്നും ബിനാലെ സന്ദര്‍ശിക്കാനെത്തിയ ലാല്‍ ജോസ് പറഞ്ഞു. പ്രശസ്ത സ്വിസ് ആര്‍ട്ടിസ്റ്റും കലാധ്യാപകനുമായ ഡിനോ റിഗോലി, ത്രിപുര വ്യാപാര വാണിജ്യ ഡയറക്ടര്‍ ബി. വിശ്വശ്രീ, ഒളിന്പ്യന്‍ ടി.സി. യോഹന്നാന് എന്നിവരും ബിനാലെ കാണാനെത്തി.