വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശനം മൂന്നു മാസത്തിനുള്ളിൽ സാധ്യമാകുമെന്ന് എംഎൽഎയും മന്ത്രിയും ഉറപ്പ് പറയുന്നുണ്ടെങ്കിലും ഇതു സാധ്യമാക്കാൻഏതു രീതിയിലുള്ള നിയമപരിഷ്കാരമാണ് സർക്കാർ കൊണ്ടുവരുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെന്ന് വൈപ്പിൻ-പറവൂർ മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലെനിൻ.
ബസുകളുടെ സമയക്രമം മൊത്തം പൊളിച്ചെഴുത്തു നടത്തുകയാണോ അതോ വൈപ്പിൻ ബസുകളുടെ മാത്രം സമയക്രമം മാറ്റുകയാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലത്രേ.
നഗരത്തിലേക്ക് പോകുന്ന ബസുകൾ ഗതാഗതതടസം മൂലം പെട്ടുപോയാൽ ട്രിപ്പുകൾ മുടങ്ങാനിടയുള്ള സാഹചര്യവും കണക്കിലെടുക്കണം. ഗോശ്രീറൂട്ടിൽ കെഎസ്ആർടിസി ബസുകളും സമയക്രമം പാലിച്ചേ സർവീസ് നടത്താവു എന്ന ഡിമാന്റും ബസുടമകൾ മുന്നോട്ട് വെക്കുന്നുണ്ട്. അവസാന തീരുമാനത്തിനു മുന്പായി ബസുടമാ സംഘം പ്രതിനിധികളുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയേക്കും.
ഗോശ്രീ ബസുകളുടെ നഗരപ്രവേശനം: സർക്കാർ നിലപാട് വ്യക്തമല്ലെന്ന് ബസുടമകൾ
12:25 AM Feb 03, 2023 | Deepika.com