കാക്കനാട് : സ്വകാര്യ ബസ് ഇടിപ്പിച്ചു കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തതായി പരാതി. സ്വകാര്യബസ് മനപൂർവം അപകടം സൃഷ്ടിച്ചെന്ന കെഎസ്ആർടിസിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ജീവനക്കാർ തമ്മിലും സംഘർഷമുണ്ടായി. സീപോർട്ട്-എയർപോർട്ട് റോഡിൽ വള്ളത്തോൾ ജംഗ്ഷനു സമീപമായിരുന്നു സംഭവം.
തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസും ഏലൂർ-തൃപ്പൂണിത്തുറ റൂട്ടിൽ ഓടുന്ന സിനാൻ എന്ന സ്വകാര്യബസും ഒരേ ദിശയിൽ സഞ്ചരിക്കവേ സ്വകാര്യ ബസ്, കെഎസ്ആർടിസി ബസിൽ ഇടിച്ചെന്നാണ് ഡ്രൈവറുടെ പരാതി. സ്വകാര്യ ബസിനും കേടു സംഭവിച്ചു. കെഎസ്ആർടിസി ബസിലെ ഏതാനും യാത്രക്കാർക്ക് ചില്ല് തെറിച്ചു നിസാര പരിക്കേറ്റു. തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ കെഎസ്ആർടിസി സർവീസുകൾക്ക് സ്വകാര്യ ബസുകാർ സ്ഥിരമായി തടസം സൃഷ്ടിക്കുന്നതായും ഡ്രൈവർ ആരോപിച്ചു.
സ്വകാര്യ ബസിടിപ്പിച്ചു കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തതായി പരാതി
12:23 AM Feb 03, 2023 | Deepika.com