കൊച്ചി : ആലുവ താലൂക്കിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് പദ്ധതികളും നിര്‍ദേശങ്ങളും തയാറാക്കുന്നതിനുമായി വിദഗ്ധരെയും ഭരണാധികാരികളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് മാര്‍ച്ചില്‍ ശില്പശാല സംഘടിപ്പിക്കുമെന്ന് എഡ്രാക് ആലുവ താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗതാഗതം, ശുചിത്വം, സ്വാശ്രയത്വം, ആരോഗ്യം, ടൂറിസം, വിദ്യാഭ്യാസം, കലാകായികം, പെരിയാറും കൈവഴികളും, തണ്ണീര്‍ത്തടങ്ങള്‍ ,പരിസ്ഥിതി തുടങ്ങി താലൂക്കിന്റെ സമഗ്രമായ വികസന രേഖയാണ് തയാറാക്കാന്‍ ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെ.എം. ജമാലുദ്ദീന്‍, കെ.കെ. വിജയപ്രകാശ്, എം.സുരേഷ്, പി.സി. അജിത്കുമാര്‍, ബാബു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
ആലുവ താലൂക്ക് വികസനം : ശില്പശാലയുമായി എഡ്രാക്
12:23 AM Feb 03, 2023 | Deepika.com