ആലങ്ങാട് : നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്കു പരിക്ക്.
ആലുവ പറവൂർ കെഎസ്ആർടിസി റോഡിൽ ടിവിഎസിന് സമീപം കഴിഞ്ഞദിവസം വൈകിട്ടോടെയാണ് അപകടം നടന്നത്.
ആലുവയിൽനിന്നു പറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറി മുന്നിൽ പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചതാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറ്റു വാഹനങ്ങളിൽ ഇടിക്കാൻ കാരണം. നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ ഇടിച്ചാണു നിന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്കു യാത്രികർക്കും ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. ഓട്ടോറിക്ഷയും ബൈക്കും ഭാഗികമായി തകർന്നു.
ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ കരുമാലൂർ സ്വദേശികളായ രണ്ടുപേരെ പറവൂർ ഗവ. ആശുപത്രിയിലും മറ്റു മൂന്നു പേരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഓട്ടോ നിയന്ത്രണംവിട്ട് അപകടം; അഞ്ചുപേർക്കു പരിക്ക്
12:23 AM Feb 03, 2023 | Deepika.com