മണീട് പഞ്ചായത്തിലെ മണ്ണെടുപ്പ് കോടതി തടഞ്ഞു
12:23 AM Feb 03, 2023 | Deepika.com
കൊച്ചി: മണീട് പഞ്ചായത്തിലെ തെക്കുമലയില്‍ നിന്ന് ഹൈവേ നിര്‍മാണത്തിനെന്ന പേരില്‍ അനധികൃതമായി മണ്ണു കടത്തുന്നതിനെതിരായ ഹര്‍ജിയില്‍ മണ്ണെടുപ്പ് ഹൈക്കോടതി തടഞ്ഞു. ഇവിടെ സമീപവാസികളായ പി.കെ ശശിയടക്കം നാലുപേര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനുശിവരാമനാണ് ഇടക്കാല ഉത്തരവു നല്‍കിയത്. മണ്ണ് എടുക്കാന്‍ പാരിസ്ഥിതികാനുമതി ഇല്ലാതെയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഇത്തരം നടപടികള്‍ക്ക് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അഥോറിറ്റിയുടെ അനുമതി വേണമെന്ന് അഥോറിറ്റിയുടെ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി മണ്ണെടുപ്പ് തടഞ്ഞത്.