ആരക്കുഴ: പണ്ടപ്പിള്ളിയിൽ തകർന്ന എംവിഐപി കനാൽ 45 ദിവസത്തിനകം പുനർനിർമിച്ച് ജല വിതരണം പുനസ്ഥാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. മൂവാറ്റുപുഴ ഇറിഗേഷൻ വാലി പദ്ധതിയുടെ മാറാടി ഭാഗത്തേക്കുള്ള പ്രധാന കനാൽ പണ്ടപ്പിള്ളി ഭാഗത്ത് ഇടിഞ്ഞുപോയിട്ടുള്ളത് സംബന്ധിച്ചും പുതിയ കനാൽ നിർമിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മേഖലയിലേക്ക് ജലവിതരണം പുനസ്ഥാപിക്കുന്നതിനു വേണ്ടി അടിയന്തിരമായി കനാൽ പുനർനിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ജലവിതരണം പുനരാരംഭിക്കുന്നതിനായി കനാൽ തകർന്ന ഭാഗത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം തുടങ്ങിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.
തകർന്ന എംവിഐപി കനാൽ ഉടൻ പുനർനിർമിക്കും: മന്ത്രി
12:23 AM Feb 03, 2023 | Deepika.com