മൂവാറ്റുപുഴ: വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് കൃഷി വകുപ്പിന്റെ ആഴ്ചച്ചന്തയ്ക്ക് മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിൽ തുടക്കമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മൂവാറ്റുപുഴ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ആഴ്ചച്ചന്ത മൂവാറ്റുപുഴ ആർഡിഒ പി.എൻ. അനി, മൂവാറ്റുപുഴ സബ് ട്രഷറി ഓഫീസർ രാമകൃഷ്ണൻ നായർക്കു നാടൻ പച്ചക്കറികൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, മൂവാറ്റുപുഴ കൃഷി ഓഫീസർ സൈനുദീൻ കെ.എം. എന്നിവർ പങ്കെടുത്തു .
കർഷകരുടെ പക്കൽ നിന്നും സംഭരിച്ച ചീര, പയർ, കെയിൽ, പാലക്, പൊതിന, ചക്ക, മത്തൻ, പടവലം, പാവൽ, വടുകപ്പുളി നാരങ്ങ, കൂർക്ക, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയ്ക്കായി നിരവധി ആവശ്യക്കാരെത്തി. നാടൻ ഉത്പന്നങ്ങൾ വിൽക്കുവാനുള്ള കർഷകർക്ക് അവരുടെ കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് ആഴ്ച്ചച്ചന്തയിൽ ഉത്പന്നങ്ങൾ വിൽക്കാനും സാധിക്കും. ബുധനാഴ്ചകളിൽ രാവിലെ പത്തു മുതൽ ചന്ത ആരംഭിക്കും.
വിഷരഹിത പച്ചക്കറികൾക്കായി മൂവാറ്റുപുഴയിൽ ആഴ്ചച്ചന്ത തുടങ്ങി
12:21 AM Feb 03, 2023 | Deepika.com