കോതമംഗലം: വേനലിന്റെ ആരംഭത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതു തടയുവാൻ വാട്ടർ അഥോറിറ്റി അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. തൃക്കാരിയൂര്‍ തടത്തികവലയ്ക്കു സമീപം പൈപ്പ് പൊട്ടി മഴക്കാലത്തെന്നപോലെ റോഡില്‍ വെള്ളം കെട്ടികിടക്കുകയാണ്. നിരവധിത്തവണ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അറ്റകുറ്റപണിക്ക് തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ചേലാട് മാലിപ്പാറ റോഡില്‍ ഇത്തരത്തിൽ വെള്ളം ഒഴുകാന്‍ തുടങ്ങിയിട്ട് ഏറെയായി. നിരന്തരം വെള്ളമൊഴുകി റോഡിനും സംരക്ഷണഭിത്തിക്കും ബലക്ഷയമുണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്ന കാഴ്ച ഒന്നോ രണ്ടോ സ്ഥലത്തു മാത്രമല്ല നിരവധി ഇടങ്ങളിലാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കാണുന്നില്ലെന്നാണ് എല്ലാവര്‍ക്കുമുള്ള പരാതി.തൽസ്ഥിതി തുടർന്നാൽ കുടിവെള്ളം സംരക്ഷിക്കാൻ സമരം ആരംഭിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
12:21 AM Feb 03, 2023 | Deepika.com