വരാപ്പുഴ: വസ്ത്രം മേടിക്കാനെന്ന വ്യാജേനയെത്തി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് തിരുവത്ര മുനവീർ നഗറിൽ ചാടിടകത്ത് വീട്ടിൽ അലി (39) യെയാണ് ബിനാനിപുരം പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. കരിങ്ങാംതുരുത്തിലുള്ള തുണിക്കടയിൽ വസ്ത്രം വാങ്ങാനെന്ന വ്യാജേനെയാണ് ഇയാൾ എത്തിയത്. വസ്ത്രങ്ങൾ എടുക്കുന്നതിനിടയിൽ ആക്രമിച്ച് മാലപൊട്ടിച്ച് ബൈക്കിൽ കടന്നു കളയുകയായിരുന്നു. ഇയാൾക്കെതിരെ വരാപ്പുഴ , വടക്കഞ്ചേരി, ചാവക്കാട്, പാവറട്ടി സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇൻസ്പെക്ടർ വി.ആർ. സുനിൽ, എസ്ഐമാരായ വി.കെ. പ്രദീപ് കുമാർ, കെ.വി. സോജി, എഎസ്ഐ ജോർജ് തോമസ്, എസ്സിപിഒ മനോജ് പൗലോസ് സിപിഒമാരായ കെ.ഐ. ഷിഹാബ്, സി.എം. ജിതിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
12:19 AM Feb 03, 2023 | Deepika.com