കൽപ്പറ്റ: ന്യൂനപക്ഷ പദവി സംബന്ധിച്ച് ബിജെപി സുപ്രീം കോടതിയിൽ ഉയർത്തുന്ന തടസവാദം രാജ്യത്ത് നിലവിലുള്ള ന്യൂനപക്ഷ അവകാശങ്ങളെയും നിയമങ്ങളെയും അസ്ഥിരപ്പെടുത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്ഗ്രസ് മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു ജനങ്ങളെ രക്ഷിക്കുന്നതിന് കേന്ദ, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയർമാൻ സാജു ഐക്കരക്കുന്നത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എൻ.എം. അമീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കോ ഓർഡിനേറ്റർ എ.എ. സുലൈമാൻ, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീജി ജോസഫ്, ജില്ലാ ചെയർമാൻ സജീവൻ മടക്കിമല, ടോമി മലവയൽ, സി.ജെ. ബിനീഷ് എന്നിവർ പ്രസംഗിച്ചു.
ന്യൂനപക്ഷ പദവി: ബിജെപി വാദം ഗൂഢശ്രമത്തിന്റെ ഭാഗമെന്ന്
12:09 AM Feb 03, 2023 | Deepika.com