തുല്യതാ കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
11:41 PM Feb 02, 2023 | Deepika.com
തിരുവനന്തപുരം : സംസ്ഥാന സാക്ഷരതാ മിഷൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. 17 വയസ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയും 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതക്കും അപേക്ഷിക്കാവുന്നതാണ്. പത്താംതരാം 1950 രൂപയും ഹയർ സെക്കൻഡറിക്ക് 2600 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവർഗ, രജിസ്ട്രേഷൻ ഫീസ് 100 രൂപ. 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർ ട്രാൻസ്ജെൻഡർ തുടങ്ങിയവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. മാർച്ച് 15 വരെ ഫയൽ ഇല്ലാതെ അപേക്ഷിക്കാം, മാർച്ച് 31 വരെ 50 രൂപ പിഴയോടുകൂടിയും, ഏപ്രിൽ 29 വരെ 200 രൂപ സൂപ്പർ ഫൈനോടുകൂടിയും അപേക്ഷിക്കാം. അപേക്ഷ സാക്ഷരതാ മിഷൻ ഓഫീസിലോ, ജില്ലാ പഞ്ചായത്ത് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലോ, പ്രേരക്മാരെയോ സമീപിക്കാം.ഫോൺ: 04712 556740, 9495408198, 984 615 5731,9856155731,9539928507.