വെഞ്ഞാറമൂട്: രാത്രിയില്‍ പണി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മണ്ണുമാന്തി യന്ത്രത്തിനു കേടുവരുത്തിയതായി പരാതി. കരാറുകാരനായ കൂനന്‍വേങ്ങ ഷെര്‍ളി ഭവനില്‍ സന്തോഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള യന്ത്രത്തിനാണ് കേടുവരുത്തിയത്.
പുല്ലമ്പാറ മുക്കുടിലില്‍ തോടിന്റെ ബണ്ടു കെട്ടുന്ന പണിയുമായി ബന്ധപ്പെട്ട് എത്തിച്ച യന്ത്രം രാത്രിയില്‍ പണി സ്ഥലത്ത് നിര്‍ത്തിയിട്ട് പോയിരുന്നു. ഇന്നലെ രാവിലെ ഡ്രൈവര്‍ എത്തിയപ്പോള്‍ സ്റ്റിയറിംഗ്, കേബിളുകള്‍, ഗിയര്‍ എന്നിവ നശിപ്പിച്ച നിലയിലായിരുന്നു. പുല്ലമ്പാറ പഞ്ചായത്തിലെ മരാമത്ത് പണിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു കരാറുകാരനമായി തർക്കമുണ്ടായിരുന്നതായും ഉടമ വെഞ്ഞാറമൂട് പോലീസില്‍ നൽകിയ പരാതിയില്‍ പറയുന്നു.
മണ്ണുമാന്തി യന്ത്രത്തിനു കേടു വരുത്തിയതായി പരാതി
11:41 PM Feb 02, 2023 | Deepika.com