നെടുമങ്ങാട് : മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ പ്രത്യേക പഠന പരിപോഷണ പദ്ധതിക്ക് തുടക്കമായി. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗോത്ര വർഗമേഖലയിലെ ആദ്യസ്കൂളാണിതെന്നും ഈ മേഖലയിലെ കുട്ടികളെ ഗുണഭോക്താക്കളാക്കി മികച്ച പഠനാനുഭവങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.
ഇംഗ്ലീഷ്,മലയാളം,ഹിന്ദി ഭാഷകളും ശാസ്ത്രം,ഗണിതം,ഐടി,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിലെ വിദഗ്ധർ നേതൃത്വം നൽകുന്ന ക്യാമ്പുകളും ശിൽപശാലകളും ക്രീയേറ്റീവ് വർക്ക്ഷോപ്പുകളും സഹവാസ ക്യാമ്പുകളും പദ്ധതിയുടെ ഭാഗമായി നടക്കും.
ഇതിന് പുറമേ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടികളും നടക്കും.ഗോത്ര വർഗ മേഖലയുടെ അവസ്ഥാ പഠനത്തിനും കമ്യൂണിറ്റി സർവേയുടെ അവതരണവും നടന്നു. പിടിഎ പ്രസിഡന്റ് വി.വിജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽആറ്റിങ്ങൽ ഡയറ്റിലെ സീനിയർ ലക്ചറർ ഡോ.മെഴ്സ് സർവേ റിപ്പോർട്ട് അവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്തംഗം എ.എം.ഷാജി,നെടുമങ്ങാട് ബിപിസി സി.എസ്.സൗമ്യ, റിട്ട.ഹെഡ്മിസ്ട്രസ് മാലിനീദേവി,ഹെഡ്മിസ്ട്രസ് വി.എസ്.ഷീജ, സീനിയർ അസിസ്റ്റന്റ് എസ്.പ്രീതമോൾ എന്നിവർ പ്രസംഗിച്ചു.
പഠന പരിപോഷണ പദ്ധതിക്ക് തുടക്കമായി
11:41 PM Feb 02, 2023 | Deepika.com