കോട്ടയം: കെപിഎസ്ടിഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി. സെബാസ്റ്റ്യൻ സ്മാരക ഹാൾ നാമകരണവും അധ്യാപക അവാർഡ് രൂപീകരണ പ്രഖ്യാപനവും ഇന്നു നടക്കും. വൈകുന്നേരം അഞ്ചിനു കോട്ടയം അധ്യാപക ഹാളിൽ നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെപിഎസ്ടിഎ സംസ്ഥാനപ്രസിഡന്റ് സി. പ്രദീപ് അധ്യക്ഷതവഹിക്കും. ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി ആമുഖപ്രഭാഷണം നടത്തും. ജേക്കബ് ചെറിയാൻ, എം.എഫ്. ജോയി, വട്ടപ്പാറ അനിൽ കുമാർ, പി.വി. ഷാജിമോൻ, സാബു മാത്യു, സിറിൾ ജെ. പൊടിപാറ, ജോണ്സണ് സി. ജോസഫ്, സെബാസ്റ്റ്യൻ ജോസ്, മനോജ് വി. പോൾ തുടങ്ങിയവർ പ്രസംഗിക്കും.
കോട്ടയത്ത്
നാളെ മുതല്‍
ജെമിനി സര്‍ക്കസ്
കോട്ടയം: കോട്ടയം നഗരവാസികള്‍ക്ക് ആവേശം പകര്‍ന്ന് ജെമിനി സര്‍ക്കസ് നാളെ മുതല്‍. നാഗമ്പടം മുനിസിപ്പല്‍ മൈതാനിയിലാണ് സര്‍ക്കസ് അരങ്ങേറുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍ക്കസ് കോട്ടയത്തിന്റെ മണ്ണിലെത്തുന്നത്. നാളെ രാത്രി ഏഴിന് ആദ്യ ഷോയോടെ സര്‍ക്കസ് ആരംഭിക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ ഉദ്ഘാടന ഷോയില്‍ പങ്കെടുക്കും. ഞായറാഴ്ച മുതല്‍ ഉച്ചകഴിഞ്ഞ് ഒന്ന്, വൈകുന്നേരം നാല്, രാത്രി ഏഴ് എന്നിങ്ങനെ മൂന്നു ഷോകളാണുള്ളത്. ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, അഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങിയ ആകാംഷയും സാഹസികതയും നിറഞ്ഞ ഇനങ്ങളും പുതുമകളുമായാണ് സര്‍ക്കസ് അരങ്ങിലെത്തുന്നത്. 50 കലാകാരന്മാരും അനുബന്ധ പ്രവര്‍ത്തകരും സര്‍ക്കസിന്റെ ഭാഗമായി കോട്ടയത്തെത്തിയിട്ടുണ്ട്.
കെപിഎസ്ടിഎ യോഗം
11:35 PM Feb 02, 2023 | Deepika.com