ചങ്ങനാശേരി: ബജറ്റ് വിഹിതത്തില്‍ 2,000 കോടി രൂപയുടെ കുറവ് വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി പ്രതിഷേധിച്ചു. ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തേണ്ട കേന്ദ്ര സര്‍ക്കാര്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പുകളുടെ തുക ഇല്ലാതാക്കി കടുത്ത നിഷേധസ്വരം മുഴക്കി വിദ്യാഭ്യാസത്തിന് വിലങ്ങിടരുതെന്നും യോഗം അഭിപ്രായപ്പെട്ടു.
ഫൊറോന പ്രസിഡന്റ് സൈബി അക്കര അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. ജേസ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യ്തു. ഡയറക്ടര്‍ ഫാ. അലന് വെട്ടുകുഴിയില്‍, തോമസുകുട്ടി മണകുന്നേല്‍, കെ.എസ് ആന്റണി, ടോം കായിത്തറ, ഔസേപ്പച്ചന് ചെറുകാട്, ടോമിച്ചന് അയ്യരുക്കുളങ്ങര, ബാബു വള്ളപ്പുര, ലിസി ജോസ്, ജോസി കല്ലുകളം എന്നിവര്‍ പ്രസംഗിച്ചു.
ന്യൂനപക്ഷങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ച നടപടി ആശങ്കാ ജനകം: കത്തോലിക്ക കോൺഗ്രസ്
11:35 PM Feb 02, 2023 | Deepika.com