കോട്ടയം: എണ്‍പത്തൊമ്പതിനായിരം കോടി രൂപ ഈ സാമ്പത്തിക വര്‍ഷം ചെലവഴിച്ച മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് അറുപതിനായിരം കോടി രൂപയാക്കി ബഡ്ജറ്റില്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സമര പരിപാടി ആരംഭിക്കാന്‍ ജില്ലാ മഹാത്മ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളി കോണ്‍ഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
സര്‍ക്കാരിന്റെ തീരുമാനം വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാണ്.
200 തൊഴില്‍ ദിനങ്ങളും 600 രൂപ വേതനവും ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം ചെയ്യുമ്പോഴാണ് നിലവിലെ 100 തൊഴില്‍ ദിനത്തിന്റെ പകുതി പോലും ലഭിക്കാത്ത വിധം അധികൃതരുടെ തീരുമാനം.
സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. 10.30ന് ഗാന്ധി സ്ക്വയറില്‍നിന്നു മാര്‍ച്ച് ആരംഭിക്കും.
യൂണിയന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ്, വിജയന്മ ബാബു, ജെയിനന്മ തോമസ്, മില്‍ക്കാ സണ്ണി, ചന്ദ്രിക ഉണ്ണികൃഷ്ണന്, ഷൈജന്മ മാത്യു, പ്രീത രാജേഷ്, ജീഷ രാജപ്പന് നായര്‍, ദീപ ഇന്ദുചൂഡന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൊഴിലുറപ്പ് പദ്ധതി ഫണ്ട് വെട്ടിക്കുറച്ച നടപടിക്കെതിരേ ഐഎന്‍ടിയുസി സമരത്തിലേക്ക്
11:35 PM Feb 02, 2023 | Deepika.com