കടുത്തുരുത്തി: കടുത്തുരുത്തി എസ്ആര്എസ്ഐ ആൻഡ് ഇഎന്‍ടി ഹോസ്പിറ്റലും ബിജെപി കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയും സംയുക്തമായി അഞ്ചിന് സൗജന്യ നേത്ര, കേള്‍വി പരിശോധന ക്യാമ്പ് നടത്തും.
രാവിലെ ഒമ്പതുമുതല്‍ ഒന്ന് വരെ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ക്യാമ്പില്‍ തിമിരം നിര്‍ണയിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി അത്യാധുനിക താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ ചെയ്തു കൊടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രജിസ്ട്രേഷന് 96058 30973.
സൗജന്യ നേത്ര, കേള്‍വി പരിശോധനാ ക്യാമ്പ്
11:32 PM Feb 02, 2023 | Deepika.com