കടുത്തുരുത്തി: വാലാച്ചിറ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാളിന് തുടക്കമായി.
വികാരി ഫാ. ജോസഫ് പുതിയിടം കൊടിയേറ്റി. ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം.
നാളെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. ജോണ്‍ പാക്കരമ്പേല്‍, 6.30ന് പ്രദക്ഷിണം, പ്രസംഗം - ഫാ. കുര്യാക്കോസ് വട്ടമുകളേല്‍, 7.45 ന് ആദിത്യപുരം പന്തലിലേക്കു പ്രദക്ഷിണം, പ്രസംഗം - ഫാ. തോമസ് കരോട്ട് കിഴക്കേല്‍, ഒമ്പതിന് പള്ളിയിലേക്കു പ്രദക്ഷിണം, തുടര്‍ന്ന് ആകാശ വിസ്മയം. അഞ്ചിന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന - ഫാ. തോമസ് താന്നിമലയില്‍, വൈകുന്നേരം 4.30 ന് തിരുനാള്‍ കുര്‍ബാന - ഫാ. തോമസ് ഓലായത്തില്‍, ആറിന് പ്രദക്ഷിണം, പ്രസംഗം - റവ. ഡോ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, 7.30 ന് പ്രദക്ഷിണം പള്ളിയിലേക്ക്. ഒമ്പതിന് നാടകം.
വാലാച്ചിറ പള്ളിയില്‍ തിരുനാൾ
11:32 PM Feb 02, 2023 | Deepika.com