ചങ്ങനാശേരി: ജനറല്‍ ആശുപത്രി വളപ്പില്‍ തെരുവ് നായ്ക്കള്‍ പെറ്റുപെരുകുന്നു. നായ്ക്കളുടെ ശല്യം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ഭീഷണിയാകുന്നു. മോര്‍ച്ചറി, പഴയ ടിബി വാര്‍ഡ് കെട്ടിടം, അമ്മയും കുഞ്ഞും വാര്‍ഡ് കെട്ടിടങ്ങളുടെ ഭാഗങ്ങളിലാണ് തെരുവ് നായ്ക്കള്‍ വിഹരിക്കുന്നത്.
ആശുപത്രി വളപ്പില്‍ തള്ളുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും ഭക്ഷിച്ചാണ് ഇവറ്റകള് പെരുകുന്നത്. ആശുപത്രി വളപ്പില്‍ വിഹരിക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ജനറല്‍ ആശുപത്രി വളപ്പില്‍ തെരുവ് നായ്ക്കള്‍ക്ക് സുഖവാസം
10:41 PM Feb 02, 2023 | Deepika.com