ചങ്ങനാശേരി: കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ചങ്ങനാശേരി ടൗണ്‍ സൗത്ത് വെസ്റ്റ് യൂണിറ്റിന്റെ 31-ാം വാര്‍ഷിക സമ്മേളനം നടന്നു. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു.
സാന്ത്വന വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണം, ഭാരവാഹികളെ തെരഞ്ഞെടുക്കല്‍ എന്നിവയും നടത്തി. പ്രഫ. വി.എസ്. ശശികമാര്‍, എന്‍. വേണുഗോപാലന്‍ നായര്‍, അബ്ദുള്‍ റഹ്മാന്കുത്ത്, പി.എം. വിജയകുമാര്‍, കെ.ജി. രാജു, എന്‍. ഹബീബ്, സലീം മുല്ലശേരി, പ്രഫ. ജോര്‍ജ് പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
കെഎസ്എസ്പിയു വാര്‍ഷികം
10:41 PM Feb 02, 2023 | Deepika.com