കാഞ്ഞിരപ്പള്ളി: പാരാഗ്ലൈഡിംഗ് ലാൻഡിംഗ് നടത്തുന്നതിനിടെ നട്ടെല്ലിനു സാരമായ പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശിനിക്കു വിദഗ്ധ ചികിത്സയൊരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസിലെ ന്യൂറോ സർജറി, ഓർത്തോപീഡിക് വിഭാഗങ്ങൾ.
മഹാരാഷ്ട്രയിലെ മൽക്കാപൂർ സ്വദേശിനിയായ മഞ്ജു ബേദിയെന്ന അറുപത്തിരണ്ടുകാരിക്കാണ് ലാൻഡിംഗിന് ഇടയിൽ പരിക്കേറ്റത്. ന്യൂറോ സർജൻ ഡോ. സാജൻ എം. ജോർജ്, ഓർത്തോപീഡിക് സർജൻ ഡോ. ജയകൃഷ്ണൻ തുടങ്ങിയവർ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾക്കു മേൽനോട്ടം വഹിച്ചു.
അപകടത്തെത്തുടർന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രോഗിയെ വിദഗ്ധ ചികിത്സക്കായി മേരീക്വീൻസിൽ എത്തിക്കുകയായിരുന്നു.
നട്ടെല്ലിനു പരിക്കേറ്റ മഹാരാഷ്ട്ര സ്വദേശിനിക്കു ചികിത്സയൊരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ്
10:39 PM Feb 02, 2023 | Deepika.com