ചേര്‍ത്തല: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് റവന്യു ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചേര്‍ത്തലയില്‍ നടക്കും. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്ന് അസോസിയേഷന് നേതാക്കള്‍ ആരോപിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 500 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്് വിപുലമായ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടക്കുമെന്ന് പി.എ. ജോണ്‍ ബോസ്കോ, കെ.ഡി. അജിമോന്, പി.ബി. ജോസി, കെ.എന്‍. അശോക് കുമാര്‍, സോണി പവേലില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടക്കുന്ന സമ്മേളനത്തിനു ഇന്നു രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് കെ.എന്‍. അശോക് കുമാര്‍ പതാക ഉയര്‍ത്തും. വൈകിട്ടു മൂന്നിനു നടക്കുന്ന കൗണ്‍സിലും നേതൃയോഗവും സംസ്ഥാന ട്രഷറര്‍ അനില്‍ വട്ടപ്പാറ ഉദ്ഘാടനം ചെയ്യും. ജി. ബാലകൃഷ്ണ ഷേണായ് അധ്യക്ഷനാകും. നാളെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബി. ബിജു ഉദ്ഘാനം ചെയ്യും. ഇ.ആര്. ഉദയകുമാര്‍ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി സോണിപവേലില് റിപ്പോര്‍ട്ടവതരിപ്പിക്കും.
വൈകിട്ടു അഞ്ചിനു നടക്കുന്ന ഗുരുവന്ദനം ജനറല്‍ സെക്രട്ടറി പി.കെ. അരവിന്ദന് ഉദ്ഘാടനം ചെയ്യും. പി.ബി. ജോസി അധ്യക്ഷനാകും. നാലിനു രാവിലെ ഒമ്പതിന് അധ്യാപക പ്രകടനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്യും.
തുടര്‍ന്നു നടക്കുന്ന സമ്മേളനം ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. യാത്രയയപ്പ് സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി സെക്രട്ടറി എസ്. ശരത് മുഖ്യപ്രഭാഷണം നടത്തും. വനിത സമ്മേളനം ഷാനിമോള്‍ ഉസ്മാനും സമാപന സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹനും ഉദ്ഘാടനം ചെയ്യും.
കെപിഎസ്ടിഎ ജില്ലാ സമ്മേളനം ചേര്‍ത്തലയില്‍
10:37 PM Feb 02, 2023 | Deepika.com