സ്കൂൾ വാർഷികാഘോഷം
10:34 PM Feb 02, 2023 | Deepika.com
മങ്കൊമ്പ്: കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്റെ 96-ാമത് വാർഷികാഘോഷങ്ങളും യാത്രയയപ്പു സമ്മേളനവും ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മനോജ് കറുകയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസഫ് പുതുവീട്ടിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ശ്യാം ശങ്കർ, ഹെഡ്മിസ്ട്രസ് പ്രിയ ഫിലിപ്പ്്, മുൻ ഹെഡ്മാസ്റ്റർ എം.ജെ. തോമസ്, റോഷ്നി കെ. ജേക്കബ്, ജോസി ദാസ് പലാത്ര, ജോജി മാത്യു, സിസ്റ്റർ കൃപ എഫ്്സിസി, വിദ്യാർഥി പ്രതിനിധി അമല മരിയ ജോമോൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സർവീസിൽനിന്നും വിരമിക്കുന്ന അധ്യാപകരായ സുമ ജേക്കബ്, ലൗലി ജോസഫ് എന്നിവരെ ആദരിച്ചു.