കാളിയാർ: സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ വിശുദ്ധ റീത്തായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നുമുതൽ 12വരെ ആഘോഷിക്കും. പത്തുവരെ രാവിലെ ആറിനും ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധകുർബാന. പത്തിന് വൈകുന്നേരം 4.15നു കൊടിയേറ്റ്. 11നു വൈകുന്നേരം നാലിന് വിശുദ്ധകുർബാന-ഫാ. പോൾ വാലംപാറയ്ക്കൽ. സന്ദേശം-ഫാ. വർക്കി മണ്ഡപത്തിൽ. 5.30നു പ്രദക്ഷിണം. 12നു രാവിലെ ആറിനും ഏഴിനും പത്തിനും 11.30നും വിശുദ്ധകുർബാന.
വൈകുന്നേരം 4.30ന് റാസ കുർബാന-ഫാ. ജോസഫ് വടക്കേടത്ത്. സന്ദേശം-ഫാ. സെബാസ്റ്റ്യൻ തുന്പമറ്റത്തിൽ. ആറിന് പ്രദക്ഷിണം. 8.30നു നാടകം എന്നിവയാണ് പരിപാടികളെന്നു വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ, അസി.വികാരി ഫാ.ജോസഫ് ചാത്തനാട്ട് എന്നിവർ അറിയിച്ചു.
കാളിയാർ ഫൊറോന പള്ളിയിൽ തിരുനാൾ
10:18 PM Feb 02, 2023 | Deepika.com