ഭരണങ്ങാനം: അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ 50-ാമതു വാര്‍ഷികവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കോട്ടയം ജില്ലയിലെ മികച്ച പ്രവര്‍ത്തകരായ പി.യു. തോമസ്, സന്തോഷ് ജോസഫ് മരിയസദനം എന്നിവരെ ആദരിക്കലും നാളെ വൈകുന്നേരം നാലിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
തോമസ് ചാഴികാടന് എംപി ഉദ്ഘാടനം നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജെസി മരിയ ഓലിക്കല്‍ അധ്യക്ഷത വഹിക്കും. മാണി സി. കാപ്പന് എംഎല്‍എ ജീവകാരുണ്യ പ്രവൃത്തികളില്‍ മുന്നിട്ടുനില്‍ക്കുന്നവരെ ആദരിക്കും. ഡോ. സിബി ജയിംസ്, ഭരണങ്ങാനം ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിന് തെരുവത്ത്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, പിടിഎ പ്രസിഡന്റ് സാബു എ തോമസ്, സിസ്റ്റര്‍ ആന്‍സീന തുടങ്ങിയവര്‍ പ്രസംഗിക്കും.
പൂഞ്ഞാർ: എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നാളെ രാവിലെ 10ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ എൻ. മുരളീധര വർമ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പോലീസ് മേധാവി യു.വി. കുര്യാക്കോസ്, വി.കെ. രവിവർമ തമ്പുരാൻ എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് അംഗങ്ങളായ രമ മോഹനൻ, ബി. അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
സ്കൂൾ വാർഷികം
10:13 PM Feb 02, 2023 | Deepika.com