കിടങ്ങൂര്‍: കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപത്തുള്ള നിര്‍മാണ സ്ഥാപനത്തില്‍നിന്നു ബൈക്ക് മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പവന് താര് ഭാരതീദാസന്‍ നഗര്‍ രാധാപുരം വി. കുമാറി (25)നെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഇയാള്‍ സ്ഥാപന ഉടമയുടെ ബൈക്കാണ് മോഷ്ടിച്ചാണു കടന്നുകളഞ്ഞത്. അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ണൂരില്‍നിന്നു പ്രതിയെ പിടികൂടുകയുമായിരുന്നു.
പൗരവിചാരണയാത്ര
പാലാ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരേ കോണ്‍ഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൗരവിചാരണ സംഘടിപ്പിക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം നയിക്കുന്ന പൗരവിചാരണയാത്ര നാലിനു രാവിലെ 8.30ന് രാമപുരം അമ്പലം ജംഗ്ഷനില്‍ കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജോസഫ് വാഴയ്ക്കന് പതാക കൈമാറും.
വൈകുന്നേരം അഞ്ചിന് കൊല്ലപ്പള്ളി ജംഗ്ഷനില്‍ ചേരുന്ന സമാപന സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും.
ബൈക്ക് മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റില്‍
10:13 PM Feb 02, 2023 | Deepika.com