ലോറിയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
01:11 AM Feb 02, 2023 | Deepika.com
നെടുമങ്ങാട് : ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിസയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്ചു ഭവനിൽ)ഗിരീശൻ പുഷ്പലീല ദമ്പതികളുടെ ഏക മകൻ നന്ദു (സച്ചു, 23)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30ന് ആര്യനാട് പെട്രോൾ പമ്പിന് സമീപം വച്ച് നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന തടിലോറിയിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചങ്കിലും പുലർച്ചെ മരണം സംഭവിക്കുകയായിരിന്നു . നെടുമങ്ങാട് ബൈക്ക് ഷോറൂമിലെ ജീവനക്കാരനാണ് നന്ദു.