മത്സ്യത്തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു
01:11 AM Feb 02, 2023 | Deepika.com
വിഴിഞ്ഞം: കമ്പവല മത്സ്യത്തൊഴിലാളിയെ തിരയിൽപ്പെട്ട് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിച്ചൽ പുന്നമൂട് വട്ടവിള വീട്ടിൽ ലോറൻസിനെ(60) ആണ് പുളിങ്കുടിയ്ക്കും മുല്ലൂരിനും ഇടയ്ക്കുള്ള കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം സ്വദേശി റൂബന്റെ കമ്പവലയിൽ ജോലിചെയ്യുന്ന തൊഴിലാളിയാണ് ലോറൻസ്. കോസ്റ്റൽ എസ്ഐ ഗിരീഷ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കോസ്റ്റൽ പോലീസ് കേസെടുത്തു.ഭാര്യ: ആർ.ജെസി( തങ്കമണി). മക്കൾ. എൽ.ബിനു, എൽ.ശ്യാം, ജെ. ബിന്ദു. മരുമക്കൾ: എം.ഗിൽബർട്ട്, ബി. പ്രിയ. സംസ്കാരം ഇന്ന് പെരിങ്ങമല സെന്റ് മൈക്കിൾസ് പള്ളിയിൽ.