കൊട്ടോടി സ്കൂള്‍ വാര്‍ഷികാഘോഷം
12:44 AM Feb 02, 2023 | Deepika.com
രാജപുരം: കൊട്ടോടി ജിഎച്ച്എസ്എസ് വാര്‍ഷികാഘോഷവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ 15-ാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എ.ശശിധരന് അധ്യക്ഷത വഹിച്ചു. സിനിമ-സീരിയല്‍ താരം ശിവദാസ് മട്ടന്നൂര്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം പി.വി.ശ്രീലത, പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായില്‍, എം.കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ എ.ജയശ്രീ, മുഖ്യാധ്യാപിക ബിജി ജോസഫ്, എസ്എംസി ചെയര്മാന് ബി.അബ്ദുള്ള, പിടിഎ വൈസ് പ്രസിഡന്റ് സി.കെ.ഉമ്മര്‍, മദര്‍ പിടിഎ പ്രസിഡന്റ് കെ.അനിത, സീനിയര്‍ അസിസ്റ്റന്റ് വി.കെ. കൊച്ചുറാണി, സ്റ്റാഫ് സെക്രട്ടറി ഗിഫ്റ്റി സ്റ്റീഫന്‍, സ്കൂള്‍ ചെയര്‍പേഴ്സണ്‍ കെ.ആദിഷ, വിരമിക്കുന്ന ജീവനക്കാരായ കെ.എ.ജോണ്‍, ആലീസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.