രാജപുരം: ക്നാനായ കുടിയേറ്റത്തിന്റെ 80-ാം വാര്‍ഷികവും തിരുനാളാഘോഷവുമായി ബന്ധപ്പെട്ട് ഹോളിഫാമിലി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു കുടിയേറ്റ ചരിത്ര സിമ്പോസിയം നടക്കും.
കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വിസി ഡോ. ഖാദര്‍ മാങ്ങാട് മോഡറേറ്ററാകും.
ക്നാനായ കുടിയേറ്റം കാര്‍ഷിക-സാമ്പത്തിക മേഖലകളില്‍ ഉണ്ടാക്കിയ പുരോഗതിയുമായി ബന്ധപ്പെട്ട് അജയകുമാര്‍ കോടോത്ത്, വിദ്യാഭ്യാസ പുരോഗതിയില്‍ വഹിച്ച പങ്കിനെക്കുറിച്ച് കെ.പി.ജയരാജന്, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലുണ്ടാക്കിയ ചലനങ്ങളെക്കുറിച്ച് സി. ബാലന്, ക്നാനായ മലബാര്‍ കുടിയേറ്റം - ദൈവിക പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന വിഷയത്തില്‍ സിസ്റ്റര്‍ ഡോ. മേഴ്സിലിറ്റ് എസ് വി എം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വൈകുന്നേരം അഞ്ചിന് മാര്‍ ജോസഫ് പണ്ടാരശേരില്‍ തിരുനാളാഘോഷങ്ങള്‍ക്ക് കൊടിയേറ്റും.
രാജപുരം ക്നാനായ കുടിയേറ്റ ചരിത്ര സിമ്പോസിയം ഇന്ന്
12:44 AM Feb 02, 2023 | Deepika.com