മണക്കടവ്: മണക്കടവ് സെന്റ് തോമസ് ദേവാലയത്തിൽ ചതുർദിന കുടുംബ നവീകരണ ധ്യാനവും തിരുനാൾ മഹോത്സവവും ഇന്നുമുതൽ 12 വരെ നടക്കും. ഇന്നുമുതൽ അഞ്ചുവരെ കുടുംബനവീകരണ ധ്യാനം. തലശേരി അതിരൂപത ചാൻസിലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ ധ്യാനം നയിക്കും. ഫാ. ജോസഫ് ആനക്കല്ലിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഇന്നുമുതൽ നാലുവരെ വൈകുന്നേരം അഞ്ചിന് നൊവേന, വിശുദ്ധ കുർബാന, ആറിന് ധ്യാനാരംഭം, രാത്രി ഒൻപതിന് ധ്യാന സമാപനം. അഞ്ചിനു രാവിലെ 7.45ന് നൊവേന, രാവിലെ എട്ടിന് ആഘോഷമായ വിശുദ്ധ കുർബാന, ഒൻപതിന് ധ്യാനാരംഭം, ഉച്ചയ്ക്ക് 12.30ന് ധ്യാനസമാപനം. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന സൺഡേ സ്കൂൾ കുട്ടികൾക്ക്.
ആറുമുതൽ ഒൻപതുവരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം നാലിന് നൊവേന, ആഘോഷമായ വിശുദ്ധ കുർബാന. 10ന് ഉച്ചകഴിഞ്ഞ് 3.45ന് ദേവാലയ വികാരി ഫാ. ജേക്കബ് പള്ളിനീരാക്കൽ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. സാബു മാപ്രക്കാവിൽ എംഎസ്ടി, സെമിത്തേരി സന്ദർശനം, ഒപ്പീസ്.
11ന് വൈകുന്നേരം നാലിന് നേർച്ചകാഴ്ച സമർപ്പണം, കഴുന്ന് എഴുന്നള്ളിപ്പ്, അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ജോർജ് പുഞ്ചത്തറപ്പേൽ, 6.30ന് നൊവേന. രാത്രി ഏഴിന് പ്രദക്ഷിണം സെന്റ് ജോസഫ് കപ്പേളയിലേക്ക്, ലദീഞ്ഞ്. ഫാ. ഏബ്രഹാം ഒറ്റപ്ലാക്കൽ തിരുനാൾ സന്ദേശം നൽകും. 8.30ന് പ്രദക്ഷിണം പള്ളിയിലേക്ക്, ആശീർവാദം.
12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് നൊവേന, ആഘോഷമായ തിരുനാൾ കുർബാന-തലശേരി അതിരൂപത ജുഡീഷ്യൽ വികാരി ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ. ലദീഞ്ഞ്, പ്രദക്ഷിണം പരിശുദ്ധ മാതാവിന്റെ കപ്പേള വഴി. സമാപന ആശീർവാദം, സ്നേഹവിരുന്ന്.
മണക്കടവ് സെന്റ് തോമസ് ദേവാലയ തിരുനാൾ ഇന്നുമുതൽ
12:40 AM Feb 02, 2023 | Deepika.com