പയ്യന്നൂര്‍: കാട്ടുപന്നി കുറുകേ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ വൈദ്യുത പോസ്റ്റിലി ടിച്ചു മറിഞ്ഞ് സ്കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്. പയ്യന്നൂരിലെ വീഡിയോഗ്രാഫര്‍ പ്രണവം തോമസിന്റെ ഭാര്യയും ഫോട്ടോഗ്രാഫറുമായ ഡെല്‍മി (45) ക്കാണു പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ പെരിങ്ങാല ഇറക്കത്തിലായിരുന്നു അപകടം.
കഴിഞ്ഞദിവസം മരിച്ച തേര്‍ത്തല്ലി മേരിഗിരിയിലെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു ഡെല്‍മി.
പെരിങ്ങാല ഇറക്കത്തിലെത്തിയപ്പോള്‍ പെട്ടെന്ന് കാട്ടുപന്നി കുറുകേ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അബോധാവസ്ഥയില്‍ റോഡരികില്‍ കിടക്കുന്ന ഡെല്മിയെ കണ്ട വഴിയാത്രികരാണ് ബന്ധുക്കളെ വിവരമറിയിച്ചത്. അപകടത്തില്‍ സ്കൂട്ടർ പൂര്‍ണമായും തകര്‍ന്നു.
കാട്ടുപന്നി കുറുകേ ചാടി; സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ഗുരുതര പരിക്ക്
12:37 AM Feb 02, 2023 | Deepika.com